വീടിന് ചുറ്റും പരുന്തുകൾ വട്ടമിട്ടു.. നായ്ക്കൾ കുരച്ചുകൊണ്ടിരുന്നു… വീട്ടുകാർ നോക്കിയപ്പോൾ കണ്ടത്….

പാലക്കാട്: നായ്ക്കൾ കുരച്ചുകൊണ്ടിരുന്നതും പരുന്തുകൾ മാനത്ത് വട്ടമിട്ട് പറക്കുന്നതും കണ്ടാണ് വടശ്ശേരി കൃഷ്ണ കൃപയിൽ കെ.പി കൃഷ്ണകുമാർ വീടിന് പുറത്ത് എന്താണെന്ന് നോക്കിയത്. അപ്പോഴാണ് വീട്ടിൽ വിരുന്നെത്തിയ അപൂർവ ഇനം താറാവിനേയും മക്കളെയും കാണുന്നത്. തിങ്കളാഴ്ചയാണ് കൃഷ്ണകുമാറിൻ്റെ വീട്ടിൽ അപൂർവ ഇനം താറാവും മക്കളും വിരുന്നെത്തിയത്.വിസിലിംഗ് ഡക്സ്( Whistling ducks) എന്ന വിഭാഗത്തിൽപ്പെടുന്ന ഈ താറാവിൻ കുടുംബത്തിൽ അമ്മക്കൊപ്പം എട്ടു മക്കളുമാണുണ്ടായിരുന്നത്. എരണ്ട പക്ഷി എന്നറിയപ്പെടുന്ന ഈ താറാവ് കുടുംബത്തിലെ അച്ഛനും അമ്മയും ഏതാനും മാസം മുമ്പ് ഈ വീട്ടിൽ വന്നിരുന്നു. പിന്നീട് അമ്മയും മക്കളുമായി ഇന്നലെയാണ് വീണ്ടും വന്നത്. വട്ടമിട്ടെത്തിയ പരുന്തുകളും നായ്ക്കളുടെ കുരയും കേട്ട് വൈകാതെ അമ്മയും മക്കളും ഓടി ഒളിക്കുകയും ചെയ്തു.

Related Articles

Back to top button