വീടിന്റെ സീലിങ് തകർത്ത് പുറത്ത് വീണ കൂറ്റന്‍…..
രാത്രിയിൽ വീടിന്റെ സീലിങ്ങിനു മുകളിൽ പതിവായി അസാധാരമായ ശബ്ദം കേൾക്കാൻ തുടങ്ങിയതോടെയാണ് വീട്ടുകാർ ദ്രുതകർമ സേനയെ വിവരമറിയിച്ചത്. ഇവര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സീലിങ്ങിന് മുകളിൽ പാമ്പുകളെ കണ്ടെത്തിയത്. ആദ്യം സീലിങ്ങിലെ വിടവിലൂടെ ഒരു പാമ്പിന്റെ വാൽ മാത്രമാണ് പുറത്തേയ്ക്ക് തൂങ്ങിക്കിടന്നത്. അതിനെ പിടിക്കാനായി കുടുക്കിട്ട് വലിച്ചപ്പോഴാണ് സീലിങ്ങ് തകർന്നു വീണതും സീലിങ്ങിനൊപ്പം മറ്റ് രണ്ട് കൂറ്റൻ പെരുമ്പാമ്പുകളും താഴേയ്ക്ക് വന്നതും. അസാധാരണ വലുപ്പമുള്ള മൂന്ന് പെരുമ്പാമ്പുകളാണ് വീടിന്‍റെ സീലിങ് തകർത്ത് പുറത്തുവീണത്. ഈ കാഴ്ച കണ്ട് അവിടെയുണ്ടായിരുന്നവര്‍ ശരിക്കും ഭയന്നു പോയി. അതേസമയം, സീലിങ്ങ് തകർന്ന് താഴേയ്ക്ക് തൂങ്ങിക്കിടന്ന പാമ്പുകൾ വീണ്ടും മുകളിലേക്ക് കയറി ഒളിക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഇവരെ ഉടന്‍ തന്നെ സംഘം വാലിൽ പിടിച്ച് വലിച്ച് താഴെയിട്ടു. മൂന്ന് പെരുമ്പാമ്പുകളെയും അവിടെനിന്ന് സുരക്ഷിതമായി മാറ്റിയ ശേഷമാണ് ഇവർ മടങ്ങിയത്. എന്തായാലും സംഭവത്തിന്‍റെ വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിച്ചത്. ഇതിനോടകം 15.1 മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്. വീഡിയോ കണ്ട പലരും ഞെട്ടല്‍ രേഖപ്പെടുത്തുകയും ചെയ്തു. മലേഷ്യയിലാണ് സംഭവം.