വീടിനോട് ചേർന്ന്.. 7 അടി പൊക്കമുള്ള.. 6 മാസം പ്രായമായ.. 5 ഗഞ്ചാവ് ചെടികൾ…
മാവേലിക്കര: കറ്റാനം ഇലിപ്പക്കുളം മങ്ങാരം ഭാഗത്ത് നിന്ന് എഴ് അടിയോളം പൊക്കമുള്ള അഞ്ച് ഗഞ്ചാവ് ചെടികൾ പിടികൂടി. കഞ്ചാവ് ചെടികൾ നട്ട് വളർത്തുന്നതായി ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇലിപ്പക്കുളം മങ്ങാരത്ത് ബംഗാളികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പുറകിൽ കാടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഗഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പരിശോധനയിൽ 7 അടിയോളം പൊക്കമുള്ള 6 മാസത്തോളം പ്രായമായ അഞ്ച് ഗഞ്ചാവ് ചെടികൾ പിടികൂടി. ഇലിപ്പക്കുളം കൈതവനക്കാരുടെ പറമ്പിൽ റെജീബ് എന്ന ബംഗാളിയാണ് ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത്. തോട്ടപള്ളികാരനായ ജസ്റ്റിൻ എന്നയാളാണ് ഈ വീട് മുന്തിയ ഇനം പട്ടികളെ ബ്രിഡ് ചെയ്യിക്കുന്നതിനായി വാടകക്ക് എടുത്തിരിക്കുന്നത്. നേരത്തെ ഈ സ്ഥലത്ത് കൂടുതൽ ബംഗാളികൾ താമസിച്ചിരുന്ന സ്ഥലമാണ്. പ്രതികളെപറ്റി അന്വേഷണം ആരംഭിച്ചു. റെയ്ഡിൽ മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പക്ടർ വി.രാജേഷ്. പ്രിവന്റീവ് ഓഫീസറൻമാരായ മണിയൻ ആചാരി, ഇന്റെലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസറൻമാരായ ഗോപകുമാർ, ഷിഹാബ്, അബ്ദുൽഷുക്കൂർ, സിവിൽ എക്സൈസ് ഓഫീസറൻമാരായ ജിയേഷ്, മുഹമ്മദ്മുസ്തഫ, ബിജു, ഡ്രൈവർമാരായ ബിജു, ജ്യോതിസ് എന്നിവർ പങ്കെടുത്തു.