വീടിനുള്ളിൽ കഴുത്തിന് മുറിവേറ്റ നിലയിൽ യുവാവ്…സംഭവത്തിൽ ദുരൂഹത..

അടിമാലി പണിക്കൻകുടിയിൽ വീടിനുള്ളിൽ കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. സൗത്ത് കൊമ്പൊടിഞ്ഞാനിൽ പടികപള്ളിയിൽ വാവച്ചൻ (25) ആണ് മരിച്ചത്. കഴുത്ത് മുറിഞ്ഞ് വീട്ടിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരിക്കുകയായിരുന്നു. അതേസമയം, കഴുത്തിന് എങ്ങനെ മുറിവേറ്റു എന്നത് സംബന്ധിച്ച് അവ്യക്തതയും ദുരൂഹതയും നിലനിൽക്കുകയാണ്. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button