വീടിനടുത്തിരുന്ന് ഭർത്താവിന്റെ വീഡിയോ കോൾ.. നഗ്നയായി നിൽക്കണം…കാണാൻ….

കാസർഗോഡ്: നീലേശ്വരം സ്വദേശിനിയായ യുവതിയുടെ വിചിത്രമായ ഒരു പരാതി ലഭിച്ചതിന്റെ നടുക്കത്തിലാണ് പോലീസ്. തന്റെ ഭർത്താവ് തന്നെ നഗ്നമായി വീഡിയോ കോൾ ചെയ്യുവാൻ നിർബന്ധിക്കുന്നു എന്നായിരുന്നു ആ പരാതി. പക്ഷേ യഥാർത്ഥ പ്രശ്നം വീഡിയോ കോൾ ചെയ്യുന്നതിലല്ല. നഗ്നയായി വേണം വീഡിയോ കോൾ ചെയ്യാൻ. തന്നോട് സംസാരിക്കുവാൻ ഭർത്താവും ഭർത്താവിൻ്റെ ചില സുഹൃത്തുക്കളും അപ്പുറത്തുണ്ട്. ഭർത്താവിൻ്റെ ഈ ആവശ്യം വിസമ്മതിച്ചതോടെ തനിക്ക് ക്രൂരമായ മർദ്ദനങ്ങളാണ് നേരിടേണ്ടി വന്നതെന്ന് കാട്ടിയാണ് യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

നഗ്നയായി വീഡിയോകോൾ ചെയ്യാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ ശാരീരികമായി മർദിക്കുകയും ചെയ്ത ഭർത്താവിനെതിരെയാണ് 20കാരിയായ ഭാര്യ നീലേശ്വരം പൊലീസിൽ പരാതി നൽകിയത്. പാലായിൽ വാടകയ്ക്ക് താമസിക്കുകയാണ് ഭർത്താവും ഭാര്യയും. യുവാവ് ബങ്കളം സ്വദേശിയാണ്. കൂട്ടുകാരോടൊപ്പം തന്നെ വീഡിയോ കോൾ ചെയ്ത് നഗ്നയാകാൻ ആവശ്യപ്പെടുകയാണ് ഭർത്താവ് ചെയ്യുന്നതെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നു. അതേസമയം കൂട്ടുകാരിൽ നിന്നും പണം വാങ്ങിയ ശേഷമാണ് യുവാവ് തന്നോട് നഗ്നയാക്കാൻ ആവശ്യപ്പെടുന്നതെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. പലതവണ ഭർത്താവ് ആവശ്യം ഉന്നയിച്ചപ്പോഴും താൻ ആ ആവശ്യം നിരസിക്കുകയായിരുന്നു എന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.

വിദേശത്ത് ഏതോ രാജ്യത്ത് ഇരുന്നുകൊണ്ട് തൻ്റെ ഭാര്യയുമായി വീഡിയോ ചാറ്റിലൂടെ സംസാരിക്കണം എന്നാണ് ഭർത്താവ് ആവശ്യപ്പെടുന്നതെന്ന് യുവതിയുടെ പരാതി കേൾക്കുന്ന ആരും ചിന്തിക്കും. എന്നാൽ സംഗതി അങ്ങനെയല്ല. ഭർത്താവ് നാട്ടിൽ തന്നെയുണ്ട്. മറ്റു സ്ഥലങ്ങളിൽ ചെന്ന് കൂട്ടുകാരും കൂടി തന്നെ വീഡിയോ കോൾ ചെയ്യാൻ നിർബന്ധിക്കുന്നു എന്നാണ് യുവതി പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ഏതായാലും യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button