വി മുരളീധരൻ്റെ പ്രചരണ ബോർഡും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി

തിരുവനന്തപുരം: കിളിമാനൂർ കാട്ടുംമ്പുറത്ത് കേന്ദ്രമന്ത്രി വി മുരളീധരൻ്റെ പ്രചരണ ബോർഡും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. കാട്ടുംമ്പുറം ജംഗ്ഷനിലെ ചുവരുകളിൽ പതിച്ചിരുന്ന പോസ്റ്ററുകളും ബോർഡുകളും ഇന്നലെ രാത്രിയാണ് അജ്ഞാതർ വ്യാപകമായി നശിപ്പിച്ചത്. പോസ്റ്റർ നശിപ്പിച്ചതിനെതിരെ പാർട്ടി നേതൃത്വം കിളിമാനൂർ പൊലീസിൽ പരാതി നൽകി. പൊലീസ് സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റർ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് കാട്ടുംമ്പുറം ജംഗ്ഷനിൽ ബി.ജെ.പി മാർച്ച് സംഘടിപ്പിക്കും. സ്ഥലത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്.

Related Articles

Back to top button