വി.ഡി സതീശനെതിരായ കോഴ ആരോപണം.. ഹർജിക്കാരന് കോടതിയുടെ വിമർശനം…

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ ഹർജിയിൽ തെളിവുണ്ടോയെന്ന് ഹർജിക്കാരനോട് തിരുവനന്തപുരം വിജിലൻസ് കോടതി. സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ വി.ഡി.സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം. ആരോപണം അല്ലാതെ എന്തെങ്കിലും രേഖകൾ തെളിവായി ഉണ്ടോ എന്ന് ഹർജി സമർപ്പിച്ച എ.എച്ച്. ഹഫീസിനോട് കോടതി ചോദിച്ചു. തെളിവുണ്ടെങ്കിൽ മാത്രമേ ആരോപണം ഉന്നയിക്കാവൂ എന്നും വിജിലൻസിനു പരാതി കൊടുത്തിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. വിജിലൻസിനു പരാതി കൊടുത്തിട്ടുണ്ടെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചു. ഹർജിയിൽ ഇതേവര സ്വീകരിച്ച കാര്യങ്ങള്‍ അറിയിക്കാൻ കോടതി അഭിഭാഷകനോട് നിർദ്ദേശിച്ചു. കേസ് അടുത്ത മാസം ഒന്നിലേക്ക് മാറ്റി.

Related Articles

Back to top button