വി.കെ സക്സേന നല്‍കിയ അപകീര്‍ത്തിക്കേസ്..മേധാ പട്കര്‍ക്ക് 5 മാസം തടവും പത്ത് ലക്ഷ രൂപ പിഴയും…
സാമൂഹ്യ പ്രവർത്തക മേധാ പട്കറിന് അഞ്ച് മാസം തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് ഡൽഹി മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി. ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ വികെ സക്സേന നല്‍കിയ അപകീര്‍ത്തിക്കേസിലാണ് കോടതി മേധാ പട്കര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.നാഷണൽ കൗൺസിൽ ഓഫ് സിവിൽ ലിബർട്ടീസ് എന്ന സംഘടനയുടെ പ്രസിഡൻ്റായിരിക്കെ 23 വർഷം മുൻപാണ് വികെ സക്സേന മേധാ പട്കർക്കെതിരെ മാനനഷ്ടക്കേസ് നൽകിയിരുന്നത്.
അതേസമയം വിധിക്കെതിരെ അപ്പീല്‍ പോകാന്‍ മേധാ പട്കര്‍ക്ക് ഓഗസ്റ്റ് ഒന്ന് വരെ കോടതി സമയം അനുവദിച്ചു.പ്രതിയുടെ പ്രായവും അവശതകളുമെല്ലാം പരിഗണിച്ചാണ് കടുത്ത ശിക്ഷ നല്‍കാത്തതെന്ന് ജഡ്ജി പറഞ്ഞു. അതേസമയം സത്യത്തെ ഒരിക്കലും പരാജയപ്പെടുത്താനാവില്ലെന്നും തങ്ങള്‍ ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ നോക്കിയിട്ടില്ല. തങ്ങളുടെ ജോലി മാത്രമാണ് ചെയ്തതെന്നും മേധ പട്കര്‍ പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മേധ പറഞ്ഞു.