വിൻഡോയിലും, ബോണറ്റിലും ഇരുന്ന് വിനോദയാത്ര..അഭ്യാസപ്രകടനം നടത്തിയ യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്…
കുറ്റ്യാടി ചുരത്തിൽ കാറിൽ യുവാക്കളുടെ അഭ്യാസപ്രകടനം. കാറിന്റെ രണ്ടു ഭാഗത്തെയും വിൻഡോയിലും, ബോണറ്റിലും ഇരുന്നായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം.സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ചുരം ഡിവിഷൻ ഹെൽപ്പ് ഡെസ്ക് പ്രവർത്തകർ വാഹനം തടയുകയും തുടർന്ന് തൊട്ടിൽപ്പാലം പൊലീസ് എത്തി തമിഴ്നാട് രജിസ്ട്രേഷൻ കാർ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.