വിഷ്ണുജിത്തിനെ കാണാതായ സംഭവം..കണ്ടെത്തിയതിൽ സന്തോഷം..മാറിനിക്കാൻ കാരണം…

മകനെ കണ്ടെത്തിയതിൽ സന്തോഷമെന്നും അവനെ കാണാനായി കാത്തിരിക്കുകയാണെന്നും വിഷ്ണുജിത്തിന്റെ പിതാവ് ശശിധരൻ.മകനെ കൂടുതൽ സമ്മർദത്തിലാക്കരുതെന്നു മാത്രമാണു അപേക്ഷ. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു.എല്ലാം അവൻ മുൻകയ്യെടുത്താണു നടത്തിയത്. സാമ്പത്തിക പ്രയാസങ്ങളുള്ളതായി പറഞ്ഞിരുന്നില്ലെന്നും ശശിധരൻ പറഞ്ഞു.പൊലീസ് കണ്ടെത്തിയ ശേഷം വിഷ്ണുജിത്ത് കുടുംബത്തോടു സംസാരിച്ചിട്ടില്ല. പൊലീസ് സംഘം ഊട്ടിയിൽനിന്നു മലപ്പുറത്തേക്കു യാത്ര തിരിച്ചു.

വിഷ്ണുവിനോട് കാര്യങ്ങൾ ചോദിച്ചറിയുമെന്ന് സഹോദരി ജസ്ന പറ‍ഞ്ഞു. താലിമാല വാങ്ങാനുള്ള പണം കരുതി വച്ചിട്ടുണ്ടെന്ന് വിഷ്ണുജിത്ത് പറഞ്ഞിരുന്നു. ഈ പണമെടുക്കാനായി പോയെന്നാണ് കരുതുന്നതെന്ന് സഹോദരീഭർത്താവ് പറഞ്ഞു.വിഷ്ണുജിത്ത് സാമ്പത്തിക പ്രയാസം കാരണം മാറി നിന്നതാണെന്നാണ് സൂചന. ഇന്നു രാവിലെ ഊട്ടിയിൽ നിന്നു വിഷ്ണുജിത്തിനെ കണ്ടെത്തിയത്.വിഷ്ണുജിത്തിനെ മലപ്പുറത്തെത്തിച്ച ശേഷം കുടുംബത്തോടൊപ്പം വിട്ടയയ്ക്കും. വിഷ്ണുജിത്ത് പൊലീസിനൊപ്പമുണ്ടെന്നു മലപ്പുറം എസ്പി എസ്.ശശിധരൻ സ്ഥിരീകരിച്ചു.

Related Articles

Back to top button