വിഷുവായിട്ടും സപ്ലൈകോ കാലി
വിഷുവും ചെറിയ പെരുന്നാളും അടുത്തിട്ടും സപ്ലൈക്കോ വില്‍പ്പന കേന്ദ്രങ്ങളില്‍ ആവശ്യത്തിന് സാധനങ്ങളെത്തിയില്ല. സബ്‌സിഡി ഉത്പന്നങ്ങളുടെ വില കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടും വിതരണക്കാര്‍ മുഖം തിരിക്കുന്നതാണ് പ്രശ്‌നം.
13 ഇന സബ്‌സിഡി ഉത്പന്നങ്ങളില്‍ അഞ്ചോ ആറോ എണ്ണത്തിന്റെ ലഭ്യതയേ ഉറപ്പാക്കാനായിട്ടുള്ളു. സാധനങ്ങള്‍ ഇല്ലാത്തതോടെ തിടുക്കത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഈ ആഴ്ച തന്നെ എല്ലാ ഉത്പന്നങ്ങളും സപ്ലൈക്കോയില്‍ എത്തുമെന്നാണ് ഭക്ഷ്യവകുപ്പ് അറിയിക്കുന്നത്.