വിഷാദവും സമ്മർദ്ദവും..ഐഎഎസ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു…

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. വിഷാദവും സമ്മർദ്ദവും കൈകാര്യം ചെയ്യാനാകാതെ വന്നതോടെ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.മഹാരാഷ്ട്രയിലെ അകോലയിൽ നിന്നുള്ള വിദ്യാർത്ഥിനിയായ അഞ്ജലിയാണ് ഡൽഹിയിൽ ആത്മഹത്യ ചെയ്തത്.സർക്കാർ പരീക്ഷകളിലെ അഴിമതികൾ കുറയ്ക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായി അഞ്ജലി ആത്മഹത്യാ കുറിപ്പിൽ പറഞ്ഞു.

പേയിംഗ് ഗസ്റ്റ് (പിജി) സൗകര്യങ്ങളുടെയും ഹോസ്റ്റലുകളുടെയും ഉയർന്ന ചിലവുകളും അഞ്ജലിയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.

Related Articles

Back to top button