വിശപ്പും ദാഹവുമില്ല… 13 കാരിയുടെ വയറ്റിൽ കണ്ടെത്തിയത്….

ഏറെ നാളായി വയറ് വേദനയും ഛർദിയും, ദഹനപ്രശ്‌നങ്ങളും നേരിടുകയായിരുന്നു 13 കാരിയായ പെൺകുട്ടി. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സാധിക്കാത്ത അവസ്ഥ. പ്രൈവറ്റ് ക്ലിനിക്കുകളിൽ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്ത് കഴിച്ചാലും അപ്പോൾ തന്നെ ഛർദിക്കുന്ന അവസ്ഥയിലായിരുന്നു വിദ്യാർത്ഥി. ചികിത്സകൾ ഫലിക്കാതെ വന്നതോടെ കുട്ടിയെ സോണോഗ്രഫിക്ക് വിധേയയാക്കി. പരിശോധനയിൽ ദഹനനാളത്തിൽ മുടി അടിഞ്ഞുകിടക്കുന്നതായാണ് കണ്ടെത്തിയത്. മുംബൈയിലെ വാസയിലാണ് സംഭവം.

മാതാപിതാക്കളോട് ചോദിച്ചപ്പോൾ എട്ട് വർഷത്തോളമായി മകൾക്ക് മുടിയും നഖവും കടിക്കുന്ന ശീലമുണ്ടെന്ന് അറിയാൻ സാധിച്ചു. തുടർന്നാണ് കുട്ടിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കിയത്. 32 ഇഞ്ച് റഗ്ബി ബോളിന്റെ വലുപ്പത്തിൽ അടിഞ്ഞുകിടന്ന മുടി വയറിൽ നിന്ന് കണ്ടെത്തി. ശസ്ത്രക്രിയയ്‌ക്ക് ശേഷം പെൺകുട്ടി സുഖം പ്രാപിച്ചുവരികയാണെന്ന് ഡോക്ടർ വ്യക്തമാക്കി. റാപൻസൽ സിൻഡ്രോം എന്ന ഒരു രോഗാവസ്ഥയാണിതെന്ന് വിദഗ്ധർ പറയുന്നു. മുടി തലയോട്ടിയിൽ നിന്ന് പറിച്ചെടുക്കാനുള്ള പ്രേരണയാണ് ഈ രോഗാവസ്ഥയിൽ എത്തിക്കുന്നത്. മുടി കഴിക്കുന്നത് കുടലിൽ തങ്ങിക്കിടക്കുകയും അത് മരണത്തിന് വരെ കാരണമാകുകയും ചെയ്യുമെന്ന് മയോ ക്ലിനിക്കിലെ വിദഗ്ധർ പറയുന്നു. 2017 ൽ, ഇംഗ്ലണ്ടിൽ 16 വയസ്സുള്ള ഒരു പെൺകുട്ടിയുടെ വയറിലും ഹെയർ ബോൾ കണ്ടെത്തിയിരുന്നു. അണുബാധയേറ്റ് ആ കുട്ടി മരിക്കുകയുമുണ്ടായി. എന്നാൽ ഓരോരുത്തരെയും ഓരോ തരത്തിലാണ് ഈ അവസ്ഥ ബാധിക്കുക എന്നാണ് വിദഗ്ധർ പറയുന്നത്.

Related Articles

Back to top button