വിശന്നപ്പോള്‍ അടുക്കളയില്‍ കയറി നോക്കിയതാ സാറേ… പക്ഷെ….
കാസര്‍ഗോഡ്: വിഷ്ണുമംഗലത്തെ സീതാലക്ഷ്മിയുടെ വീട്ടിലെ അടുക്കളയിൽ ഒരു ശബ്‌ദം. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് അവർ ആ കാഴ്ച കണ്ടത്. ജനലിൽ പൂച്ച കുടുങ്ങിയിരിക്കുന്നു. വിശന്നപ്പോള്‍ അടുക്കളയില്‍ കയറിയ പൂച്ചയുടെ തല ജനല്‍ കമ്പികള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു. വീട്ടുകാര്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും പൂച്ചയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഒടുവില്‍ സ്വയം ശ്രമം ഉപേക്ഷിച്ച് വീട്ടുകാര്‍ കാഞ്ഞങ്ങാട്ടെ അഗ്നിരക്ഷാ സേനയെ വിളിച്ചുവരുത്തുകയായിരുന്നു. അഗ്നിശമന സേനാ ഉദ്യോഗസ്ഥരെത്തി ഹൈഡ്രോളിക് സ്‌പെഡ്രര്‍ മെഷീന്‍ ഉപയോഗിച്ചാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്.