വിവിധതരം വിസ്മയങ്ങൾ തീർത്ത് ആകാശം…കാഴ്ചകൾ കണ്ട് കണ്ണെടുക്കാനാവില്ല …
ആകാശത്ത് അപൂർവ്വ വിസ്മയ കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കാൻ പോവുകയാണ് ഏപ്രിൽ മാസം. വാനനിരീക്ഷകരിലും ജ്യോതിശാസ്ത്രജ്ഞരിലും മാത്രമല്ല എല്ലാവരിലും കൌതുകവും അമ്പരപ്പും ഉണർത്തുന്ന കാഴ്ചയുടെ വസന്തമാണ് സംഭവിക്കാൻ പോകുന്നത്. ‘മദർ ഓഫ് ഡ്രാഗൺസ്’ എന്നുവിളിക്കുന്ന പച്ച നിറത്തിലുള്ള വാൽനക്ഷത്രം മുതൽ സമ്പൂർണ സൂര്യഗ്രഹണം വരെ വൻ കോസ്മിക് വിസ്മയങ്ങളാണ് ഈ മാസം സംഭവിക്കാനിരിക്കുന്നത്. ചൊവ്വയും ശനിയും നേരത്തെ എഴുന്നേൽക്കുന്ന ശീലമുണ്ടെങ്കിൽ ഏപ്രിൽ ആദ്യ പകുതിയിൽ, രാവിലെ ആകാശത്ത് ചൊവ്വയും ശനിയും ഒരുമിച്ച് ഉദിച്ചുയരുന്നത് കാണാൻ കഴിയും. സൂര്യോദയത്തിന് അര മണിക്കൂർ മുമ്പ് ആകാശത്തേക്ക് നോക്കണം. ചക്രവാളത്തിന് ഏകദേശം 10 ഡിഗ്രി മുകളിൽ കിഴക്ക് ഭാഗത്തായി ഇവയെ കാണാൻ കഴിയും. ഏപ്രിൽ രണ്ടാം വാരത്തിൽ അവ ഭൂമിയോട് വളരെ അടുത്തായിരിക്കും, എന്നാൽ ഏറ്റവും അടുത്തെത്തുക ഏപ്രിൽ 10, 11 തീയതികളിലാണ്. വ്യാഴവും ചന്ദ്രനും ഏപ്രിൽ 10ന് വൈകുന്നേരം, പടിഞ്ഞാറൻ ആകാശത്ത് വ്യാഴത്തെയും ചന്ദ്രനെയും ഒരുമിച്ച് കാണാം. സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറ് ഭാഗത്ത് തെളിച്ചമുള്ളതും സ്ഥിരതയുള്ളതുമായ പ്രകാശം കൊണ്ട് വ്യാഴത്തെ തിരിച്ചറിയാൻ കഴിയും.