വിവാഹ വാഗ്ദാനം നൽകി പീഡനം..ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി..പ്രതി പിടിയിൽ…
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ.പെരുമ്പാവൂർ മുടക്കുഴ കുറുപ്പൻ വീട്ടിൽ അജു വർഗീസിനെ (31) ആണ് ഇരിങ്ങാലക്കുട പൊലീസ് എറണാകുളം കച്ചേരിപ്പടിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ സൗഹൃദം നടിച്ച് യുവാവ് വലയിൽ വീഴ്ത്തുകയായിരുന്നു.
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ ആയൂർവേദ മരുന്ന് ബിസിനസ് നടത്തുന്ന അജു ലൈംഗികമായി പീഡിപ്പിച്ചെന്നും തുടർന്ന് പരാതിക്കാരിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.കേസെടുത്തതോടെ ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.