വിവാഹാലോചനയെ തുടർന്ന് പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു..യുവാവ് പിടിയിൽ…

വിവാഹാലോചനയെ തുടർന്ന് പരിചയത്തിലായ യുവതിയെ പീഡിപ്പിച്ച കേസിൽ വള്ളംകുളം സ്വദേശി അറസ്റ്റിലായി. കൺസ്യൂമർഫെഡ് ചെങ്ങന്നൂർ ഷോപ്പ് മാനേജർ വള്ളംകുളം നന്ദനത്തിൽ വീട്ടൽ പി. സുമേഷ് (46) ആണ് അറസ്റ്റിലായത്.ഭാര്യയുമായി വേർപിരിഞ്ഞു കഴിയുന്ന സുമേഷ് രണ്ടു വർഷം മുൻപാണ് ഭർത്താവ് മരിച്ച രണ്ടു കുട്ടികളുടെ മാതാവായ യുവതിയെ പരിചയപ്പെടുന്നത്. തന്‍റെ വിവാഹമോചന കേസ് നടക്കുന്നുവെന്ന് പറഞ്ഞ് ഇവരുമായുള്ള വിവാഹം താമസിപ്പിച്ചു. ഇതിനിടെ, യുവതിയെ സംശയിക്കാൻ തുടങ്ങിയ ഇയാൾ മദ്യപിച്ചെത്തി മർദിക്കുന്നത് പതിവായി. കഴിഞ്ഞ ദിവസവും മദ്യപിച്ച് യുവതിയുടെ വീട്ടിലെത്തുകയും, ഇവരെ ഉപദ്രവിക്കുകയും മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇതോടെ യുവതി തിരുവല്ല പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ സുമേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button