വിവാഹാഭ്യർത്ഥന നിരസിച്ചു യുവതിയെ കുത്തി കൊലപ്പെടുത്തി…

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി .42 കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 35കാരൻ അറസ്റ്റിലായി .യുവതിക്ക് മുഖത്തും കഴുത്തും നെഞ്ചിലുമായിട്ടാണ് കുത്തേറ്റത് .ബെംഗളുരുവിലാണ് സംഭവം നടന്നത് .ബെംഗളുരുവിലെ ഒരു സ്പായിലെ ജീവനക്കാരിയായിരുന്നു യുവതി . ജയാനഗർ സ്വദേശിയായ ഗിരീഷ് എന്ന 35കാരനായ ടാക്സി ഡ്രൈവറാണ് ഇവരെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ കീഴടങ്ങുകയായിരുന്നു.

യുവതിയും യുവാവും സുഹൃത്തുക്കൾ ആയിരുന്നു .പിന്നീട് ഇവർ പ്രണയത്തിലാവുകയും ചെയ്തു .ഭർത്താവിൽ നിന്ന വേർപിരിഞ്ഞ് താമസിച്ചിരുന്ന കൊൽക്കത്ത സ്വദേശിനിയായ ഫരീദയ്ക്ക് രണ്ട് പെൺമക്കളാണ് ഉള്ളത്. അടുത്തിടെ ഇവരുടെ ഭർത്താവ് മരിച്ചിരുന്നു. ഇതോടെ പശ്ചിമ ബംഗാളിലേക്ക് തിരികെ പോയി ഫരീദ പെൺകുട്ടികളെ തനിക്കൊപ്പം കൊണ്ടുവന്നിരുന്നു. ഇതിനിടയിലാണ് വിവാഹം ചെയ്യണമെന്ന് ഗിരീഷ് തുടർച്ചയായി ആവശ്യപ്പെടാൻ ആരംഭിച്ചത്. ഇപ്പോൾ സാധിക്കില്ലെന്നും ജീവിതത്തില് മറ്റ് ചില കാര്യങ്ങൾക്ക് മുൻഗണന നൽകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും 42കാരി പറഞ്ഞതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.

Related Articles

Back to top button