വിവാഹാഘോഷം അതിര് വിട്ടു..വരനെയും സംഘത്തെയും തടഞ്ഞ് മഹല്ല് ഭാരവാഹികളും നാട്ടുകാരും…

വിവാഹാഘോഷം കൈവിട്ടതോടെ വരന്‍റെ സംഘത്തെ തടഞ്ഞ് മഹല്ല് ഭാരവാഹികളും നാട്ടുകാരും. കണ്ണൂർ ഉരുവച്ചാലിലാണ് സംഭവമുണ്ടായത്. വധുവിന്‍റെ വീട്ടിലെത്തിയ വരനും സംഘവും പടക്കം പൊട്ടിച്ചുൾപ്പെടെ ആഘോഷിച്ചതോടെയാണ് മഹല്ല് ഭാരവാഹികൾ ചോദ്യം ചെയ്തത്. വിവാഹ ആഭാസം അനുവദിക്കില്ലെന്ന് നിലപാടെടുത്തതോടെ വാക്കേറ്റവും സംഘർഷവുമുണ്ടായി. ഒടുവിൽ മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. വിവാഹ ആഭാസങ്ങൾ പാടില്ലെന്ന് വീട്ടുകാരെ നേരത്തെ അറിയിച്ചെന്നും പാലിക്കാതിരുന്നപ്പോൾ തടഞ്ഞെന്നുമാണ് മഹല്ല് കമ്മിറ്റിയുടെ വിശദീകരണം

Related Articles

Back to top button