വിവാഹസമയത്ത് കിട്ടിയ സമ്മാനങ്ങളുടെ ലിസ്റ്റ് വരനും വധുവും സൂക്ഷിക്കണം ഭാവിയിൽ അത് ഗുണം ചെയ്യുമെന്ന് അലഹാബാദ് ഹൈക്കോടതി….

വിവാഹസമയത്ത് വധൂവരന്മാർക്ക് ലഭിച്ച സമ്മാനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി സൂക്ഷിക്കുന്നത് പിന്നീട് ​ഗുണം ചെയ്യുമെന്ന് അലഹബാദ് ഹൈക്കോടതി. ഭാവിയിൽ ആരെങ്കിലും സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഏർപ്പെടുകയാണെങ്കിൽ അത് പരിഹരിക്കാൻ ഇത് സഹായിക്കുമെന്നും കോടതി പറയുന്നു. 1961 -ലെ സ്ത്രീധന നിരോധന നിയമം 3(2) സെക്ഷൻ പ്രകാരം സ്ത്രീധനത്തെക്കുറിച്ചുള്ള തെറ്റായ ആരോപണങ്ങൾ തടയാൻ ഇത് സഹായിക്കുമെന്നാണ് കോടതിയുടെ നിരീക്ഷണം. വിവാഹത്തിൽ സ്ത്രീധനം വാങ്ങിയെന്നോ സ്ത്രീധനം നൽകിയെന്നോ വരന്റെയോ വധുവിന്റെയോ കുടുംബാം​ഗങ്ങൾ ആരോപണങ്ങളുന്നയിച്ചാൽ അത് തെറ്റാണോ ശരിയാണോ എന്ന് തീരുമാനിക്കാൻ ഇത് സഹായകമാകുമെന്നും കോടതി പറയുന്നു. പിന്നീടെപ്പോഴെങ്കിലും ഇരുകൂട്ടരിലാരെങ്കിലും സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഏർപ്പെടുകയാണെങ്കിൽ അത് പരിഹരിക്കുന്നത് എളുപ്പമാക്കാനും ഇത്തരം ലിസ്റ്റ് സഹായിക്കുമെന്നും കോടതി പറയുന്നു. അതേസമയം, ഇന്ത്യയിൽ സ്ത്രീധനം നിയമം മൂലം നിരോധിച്ചിരിക്കുകയാണെങ്കിലും ഇന്നും പ്രത്യക്ഷമായും പരോക്ഷമായും സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യാറുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീടുകളിൽ പീഡനത്തിന് ഇരയാവുന്ന സ്ത്രീകളും അനവധിയാണ്. അടുത്തിടെ പന്തീരാങ്കാവിൽ നവവധുവിനെ വരൻ അക്രമിച്ച കേസിലും വരനും വീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചിരുന്നു എന്ന് യുവതി പറഞ്ഞിരുന്നു.

Related Articles

Back to top button