വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ എത്തിയ 21കാരിയെ കാണാതായി… തിരച്ചിലിന് ചിലവായത് 60 ലക്ഷം…. ഒടുവിൽ കണ്ടെത്തിയത്…..

ഭര്‍ത്താവിനൊപ്പം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് സായി പ്രിയയെ കാണാതാവുന്നത്. തുടര്‍ന്ന് രണ്ടുദിവസത്തോളം സായി പ്രിയക്ക് വേണ്ടി തിരച്ചില്‍ നടത്തി. ചേതക് അടക്കം അത്യാധുനിക ഹെലികോപ്റ്റര്‍ സംവിധാനങ്ങളും തിരച്ചിലില്‍ പ്രയോജനപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ അറുപതുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് തിരച്ചിൽ നടത്തിയത്. അതിനിടെയാണ് എല്ലാവരെയും വെട്ടിലാക്കി താന്‍ കാമുകനൊപ്പം പോയതാണെന്ന് സായി പ്രിയ മാതാപിതാക്കളെ വിവരമറിയിക്കുന്നത്.
ആന്ധ്രാപ്രദേശിലെ ആര്‍കെ ബീച്ചില്‍ ജൂലൈ 25ന് കാണാതായ യുവതിയെ പോലീസ് കണ്ടെത്തിയത് കാമുകന്റെ അടുക്കല്‍ നിന്നും. രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുപത്തൊന്നുകാരിയായ സായി പ്രിയയെ ശ്രീനിവാസറാവു വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് വിശാഖപട്ടണത്ത് സഞ്ജീവയ്യ നഗര്‍ കോളനിയില്‍ ഇരുവരും താമസിച്ചു വരികയായിരുന്നു. തിങ്കളാഴ്ച്ച രണ്ടാം വിവാഹ വാര്‍ഷിക ആഘോഷത്തിന് സിംഹചലാം ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിനെത്തിയ സായി പ്രിയയും ശ്രീനിവാസറാവുവും വൈകുന്നേരം ആര്‍കെ ബീച്ചിലെത്തി. അവിടെ നിന്ന് ഏഴുമണി മുതല്‍ സായി പ്രിയയെ കാണാനില്ലെന്നാണ് ഭര്‍ത്താവ് ശ്രീനിവാസറാവു അറിയിച്ചത്. തുടര്‍ന്ന് സായി പ്രിയയുടെ മാതാപിതാക്കളേയും പൊലീസിനെയും ശ്രീനിവാസറാവു വിവരമറിയിക്കുകയും ചെയ്തു.

പൊലീസ് കാണാതായ സായി പ്രിയയെ കണ്ടെത്തുന്നതിനായി കോസ്റ്റ്ഗാര്‍ഡിന് നിര്‍ദേശം നല്കി. ചേതക് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് കോസ്റ്റ്ഗാര്‍ഡ് യുവതിക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തിയത്. എന്നാല്‍ അന്വേഷണത്തില്‍ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനിടെയാണ് പൊലീസ് സായി പ്രിയയെ കാമുകനൊപ്പം നെല്ലൂര്‍ ജില്ലയില്‍ കണ്ടെത്തുന്നത്. വിശാഖപട്ടണത്തുള്ള സുഹൃത്തുവഴിയാണ് സായി പ്രിയ താന്‍ കാമുകനൊപ്പമാണെന്ന് മാതാപിതാക്കളെ അറിയിക്കുന്നത്. തന്നെ കാണാതായ ദിവസം ബീച്ചില്‍ നിന്നും രവി എന്ന ആളിന്റെ കൂടെ പോയതാണെന്ന് സായി പ്രിയ പൊലീസിനോട് വ്യക്തമാക്കി. ജില്ലാ കളക്ടറുടെ നിര്‍ദേശമനുസരിച്ചാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് അന്വേഷണം നടത്തിയതെന്ന് നാവിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles

Back to top button