വിവാഹമോചന കേസുമായെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു..അഭിഭാഷകനെതിരെ പരാതി…

വിവാഹ മോചനത്തിന് കേസ് കൊടുക്കാനെത്തിയ യുവതിയെ അഭിഭാഷകൻ പീഡിപ്പിച്ചതായി പരാതി.യുവതിയുടെ പരാതിയിൽ കാസർക്കോട്ടെ അഭിഭാഷകനായ നിഖിൽ നാരായണന് എതിരെ പൊലീസ് കേസെടുത്തു.കാസർകോട് സ്വദേശിയായ 32 വയസുകാരിയാണ് പരാതിക്കാരി. ഭർത്താവുമായുള്ള പ്രശ്നത്തെ തുടർന്ന് വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്യാനാണ് അഡ്വ. നിഖിൽ നാരായണനെ യുവതി സമീപിച്ചത്.

പിന്നീട് യുവതിയും അഭിഭാഷകനും തമ്മിൽ ഇഷ്ടത്തിലായി. വിവാഹം കഴിക്കാമെന്ന് അഭിഭാഷകൻ വാഗ്ദാനവും നൽകി. എന്നാൽ പിന്നീട് അഭിഭാഷകൻ വിവാഹത്തിൽ നിന്നും പിന്മാറി .ഇതോടെയാണ് യുവതി പരാതിയുമായി എത്തിയത്.2023 ജനുവരി മുതൽ 2024 ഏപ്രിൽ വരെ അഭിഭാഷകൻ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇരുവരും ഒരുമിച്ചായിരുന്നു താമസം. ഇതിനിടയിൽ മർദിച്ചെന്നും 32 വയസുകാരി പരാതിയിൽ ആരോപിക്കുന്നു.

Related Articles

Back to top button