വിവാഹത്തിന് തൊട്ട് മുമ്പ് യുവതി വിവാഹത്തില്‍ നിന്നും പിന്മാറി.. കാരണം…

വിവാഹത്തിന് തൊട്ട് മുമ്പ് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. കല്യാണ പന്തലില്‍ വരനെത്തിയ ശേഷമാണ് വധു വിവാഹത്തില്‍ നിന്ന് പിന്മാറിയത്. എന്നാൽ വധു വിവാഹത്തിൽ നിന്ന് പിന്മാറാൻ ഉള്ള കാരണം എന്തെന്നോ ? മാല ചാര്‍ത്തല്‍ ചടങ്ങിന് മുമ്പ് വധുവിന്‍റെ ബന്ധുക്കളിലാരോ പെണ്‍കുട്ടിയോട് വരന്‍റെ പ്രായത്തെ കുറിച്ചും നിറത്തെ കുറിച്ചും സംസാരിച്ചതിന് പിന്നാലെയാണ് വധു വിവാഹത്തില്‍ നിന്നും പിന്മാറിയതെന്ന് പ്രാദേശിക മാധ്യമള്‍ റിപ്പോര്‍ട്ട് ചെയ്തു. ബീഹാറിലെ ഭഗല്‍പൂരിലാണ് സംഭവം.

വിവാഹത്തിന്‍റെ മിക്കവാറും ഒരുക്കങ്ങള്‍ കഴിഞ്ഞിരുന്നതായി വധുവിന്‍റെ അച്ഛന്‍ പറഞ്ഞു. തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ മകളെ നിര്‍ബന്ധിച്ചെങ്കിലും തന്‍റെ തീരുമാനം മാറ്റാന്‍ മകള്‍ തയ്യാറായില്ലെന്നും കൂടുതല്‍ നിര്‍ബന്ധിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് മകള്‍ ഭീഷണി മുഴക്കിയതായും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ വരനും വരന്‍റെ ബന്ധുക്കളും വിവാഹ പന്തലില്‍ നിന്ന് ഇറങ്ങിപ്പോയി. വരന്‍റെ നിറം, ജോലി, പ്രായം, വീട് എന്നിവയുടെ അടിസ്ഥാനത്തില്‍ വിവാഹത്തില്‍ നിന്നും പെണ്‍കുട്ടികള്‍ പിന്മാറുന്ന വാര്‍ത്തകള്‍ അടുത്ത കാലത്തായി നിരവധിയാണ്. ‘

Related Articles

Back to top button