വിവാഹച്ചടങ്ങിനിടെ വധു മരിച്ചു… പിന്നീട്….
വിവാഹച്ചടങ്ങിനിടെ കുഴഞ്ഞുവീണ വധു മരിച്ചു. ഉടനെത്തന്നെ അനുജത്തിയെ അതേ വരനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് സമുദായം ‘മാനംകാത്തു’. ഗുജറാത്തിലെ ഭാവ്‌നഗർ നഗരത്തിലെ സുഭാഷ് നഗറിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം.
ജിനാഭായ് റാത്തോഡിന്റെ മകൾ ഹേതളും സമീപഗ്രാമത്തിലെ വിശാലും തമ്മിലായിരുന്നു വിവാഹം. ഘോഷയാത്രയ്ക്കിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട വധു കുഴഞ്ഞുവീണു. ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.
എന്നാൽ വിവാഹ ചടങ്ങ് മാറ്റിവയ്ക്കുന്നത് ഉചിതമല്ലെന്ന് അച്ഛനമ്മമാരെ ധരിപ്പിച്ചു. തുടർന്ന് ഹെതളിന്റെ അനുജത്തിയെ വിശാലിന് അതേ മുഹൂർത്തത്തിൽ വിവാഹം കഴിപ്പിച്ചു കൊടുത്തു. ചടങ്ങ് നടക്കുവോളം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു. വധുവരന്മാർ യാത്രയായ ശേഷം ഹെതളിന്റെ സംസ്കാരം നടത്തി.