വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം ദുരഭിമാനക്കൊല..നാലുപേര്‍ അറസ്റ്റില്‍..സംഘത്തിൽ യുവതിയുടെ പിതാവും…
വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം ദുരഭിമാനക്കൊല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് മകളുടെ ഭര്‍ത്താവിനെ പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു.ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം നടന്നത്.
കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് അഞ്ച് വര്‍ഷം മുമ്പ് യുവതി വീടുവിട്ടിറങ്ങി വിവാഹം കഴിച്ചത്. രണ്ടാഴ്ച്ച മുമ്പ് പെണ്‍കുട്ടിയുട പിതാവും അമ്മാവനും ചേര്‍ന്ന് മകളുടെ ഭര്‍ത്താവിനെ സൗഹൃദം നടിച്ച് മദ്യപിക്കാന്‍ ക്ഷണിച്ചു. തുടര്‍ന്ന് വാടക കൊലയാളികളുടെ സഹായത്താല്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ്, അമ്മാവന്, രണ്ട് കരാര്‍ തൊഴിലാളികള്‍ എന്നിവരടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട രണ്ട് പേര് ഒളിവിലാണ്.ഇവരെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.