വിവാദ ജീപ്പ് യാത്ര..ആകാശ് തില്ലങ്കേരിയെ പൂട്ടാൻ MVD..നടപടി…

ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ ആർസി സസ്പെന്റ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.ഇത് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ആർ ടി ഒ മലപ്പുറം ആർ ടി ഒക്ക് ഇന്ന് ശുപാർശ നൽകും.മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്റേതാണ് KL 10 BB 3724 എന്ന നമ്പറിലുള്ള ജീപ്പ്. പ്രദേശത്തെ എ ഐ കാമറകൾ ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്.

വാഹനത്തിന്റെ രൂപകല്പനയിൽ മാറ്റം വരുത്തിയതുൾപ്പെടെ നിയമലംഘനത്തിൽ നേരത്തെ മൂന്നു തവണ കേസെടുത്തിരുന്നു.ഇതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിയുടെ നിയമം കാറ്റിൽ പറത്തിയുള്ള യാത്രയിൽ വീണ്ടും നടപടി വരുന്നത്.നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്‌ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരി യാത്ര ചെയ്‌തത്‌.

Related Articles

Back to top button