വിവാദ കാഫിർ സ്ക്രീൻഷോട്ട്..കെ.കെ ശൈലജ രാജിവെക്കണം…

വിവാദ കാഫിർ സ്ക്രീൻഷോട്ട് വിഷയത്തിൽ കെ.കെ ശൈലജക്കെതിരെ എം.കെ മുനീർ എംഎൽഎ. ലോകാസഭാ തെരഞ്ഞെടുപ്പിന്റെ തലേന്ന് വർഗീയ വിഭജനമുണ്ടാക്കാൻ സൃഷ്ടിച്ച വ്യാജ കാഫിർ പോസ്റ്റിനു പിന്നിൽ സി.പി.എം ആണെന്ന് വ്യക്തമായതിനാൽ പ്രചാരണത്തിനു ചുക്കാൻ പിടിച്ച എൽ.ഡി.എഫ് സ്ഥാനാർഥി കെ. കെ ശൈലജ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് എം.കെ മുനീർ എംഎൽഎ ​രം​ഗത്തുവന്നത്. എതിരാളിയെ ഇത്ര ഹീനമായി വേട്ടയാടിയ ശൈലജക്കു ജനപ്രതിനിധിയായി തുടരാന്‍ യോഗ്യതയില്ലെന്ന് അദ്ദേഹം വാർത്താ കുറിപ്പിൽ പറഞ്ഞു.

‘സിപിഎം ഗൂഢാലോചന പുറത്തു വരുമ്പോൾ കൂടുതൽ ഉന്നത സിപിഎം നേതാക്കൾ കുടുങ്ങും എന്ന് ഉറപ്പാണ്. എൽ.ഡി.എഫ് ഹീനകൃത്യത്തെ കുറിച്ച് ഹൈക്കോടതിയിൽ സത്യസന്ധമായി റിപ്പോർട്ട്‌ നൽകിയ പൊലീസ് ഓഫീസറെ സ്ഥലം മാറ്റിയാൽ എല്ലാം അവസാനിപ്പിക്കാമെന്നത് വർഗീയ പ്രചാര വേല ചെയ്തവരുടെ വ്യാമോഹം മാത്രമാണ്. വ്യാജ കാഫിർ പോസ്റ്റ്‌ ഉണ്ടാക്കി അതു പ്രചരിപ്പിച്ചവരെ സാക്ഷികൾ മാത്രമാക്കുന്ന പിണറായി പൊലീസിന് രാജ്യത്തെ കോടതികൾ തന്നെ വൈകാതെ നിയമം പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button