വിവാദ കാഫിർ പോസ്റ്റ്..കെ.കെ ലതികക്കെതിരെ കെ.കെ ശൈലജ…

വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയ്ക്കെതിരെ കെകെ ശൈലജ എംഎല്‍എ. കാഫിര്‍ സ്ക്രീൻഷോട്ട് കെകെ ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന് കെകെ ശൈലജ പറഞ്ഞു.എന്തിനാണ് ഷെയർ ചെയ്തെന്ന് മുൻ എം.എൽ.എയും സി.പി.ഐ.എം. സംസ്ഥാനസമിതി അംഗവുമായ കെ കെ ലതികയോട് ചോദിച്ചിരുന്നു. ഇക്കാര്യം പൊതുസമൂഹം അറിയണ്ടേയെന്നായിരുന്നു കെ കെ ലതികയുടെ മറുപടിയെന്നും കെ കെ ശൈലജ പ്രതികരിച്ചു.

കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണം.യഥാര്‍ത്ഥ ഇടത് ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ല.കണൂർ ജില്ലാ സെക്രട്ടറി തന്നെ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ട്.കാഫിർ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങൾ അന്വേഷിക്കേണ്ടത്.കാന്തപുരത്തിൻ്റെ പേരിൽ വ്യാജ ലെറ്റർ ഹെഡിൽ വന്ന പ്രചരണവും അന്വേഷിക്കണമെന്നും കെകെ ശൈലജ പറഞ്ഞു.

Related Articles

Back to top button