വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് തിരിച്ചടി..മഠാധിപതിയായി അംഗീകരിക്കണമെന്ന ഹർജി തള്ളി…
വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് തിരിച്ചടി. മഠാധിപതിയായി അംഗീകരിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നാഗപ്പട്ടണത്തും തിരുവാരൂരും ഉള്ള 4 മഠങ്ങളിലെ നിയമനത്തിലാണ് ഹർജി നൽകിയത്. നിത്യാനന്ദ ഹാജരാകാതിരുന്നതോടെയാണ് ഈ ഹർജി തള്ളിയത്. വീഡിയോ കോളിൽ എങ്കിലും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. അതിനിടെ, നിത്യാനന്ദയെ ഹൈക്കോടതി ജഡ്ജി പുകഴ്ത്തി. പ്രഭാഷണങ്ങൾ ആഴമേറിയ അർത്ഥം ഉള്ളതെന്ന് ജസ്റ്റിസ് ദണ്ഡപാണി അഭിപ്രായപ്പെട്ടു. പ്രഭാഷണത്തിലെ ചില വാചകങ്ങൾ എടുത്ത് പറഞ്ഞായിരുന്നു പ്രശംസ.