വിഴിഞ്ഞത്ത് എത്തിയ ആദ്യ മദര്‍ഷിപ്പിന്റെ മടക്കം നാളെ…

വിഴിഞ്ഞത്തെത്തിയ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ നാളെ രാവിലെ തിരികെ പോകും. കണ്ടെയ്നറുകള്‍ ഇറക്കുന്നത് മന്ദഗതിയിലായതിനാലാണ് മടക്കം നാളത്തേക്ക് മാറ്റിയത്. ഇതുവരെയുള്ള ട്രയല്‍ റണ്‍ പൂര്‍ണ വിജയമാണെന്നും പോര്‍ട് അധികൃതര്‍ അറിയിച്ചു. കപ്പൽ ഇന്ന് വൈകിട്ടോടെ മടങ്ങുമെന്ന് കരുതിയെങ്കിലും ചരക്ക് കൈമാറ്റ നടപടികള്‍ വൈകുന്നതിനാലാണ് മടക്കം നാളത്തേക്ക് മാറ്റിയത്.1930 കണ്ടെയ്നറുകളില്‍ ആയിരത്തി ഇരുന്നൂറോളമേ ഇറക്കിയിട്ടുള്ളു. ബാക്കികൂടി ഇറക്കിയ ശേഷം 607 കണ്ടെയ്നറുകൾ തിരികെ കയറ്റിയും പരീക്ഷിക്കും. അതിന് ശേഷമാണ് സാന്‍ ഫെര്‍ണാണ്ടോ കൊളംബോ തീരത്തേക്ക് മടങ്ങുന്നത്.

Related Articles

Back to top button