വിഴിഞ്ഞം തുറമുഖ പദ്ധതി മുടക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ക്രെഡിറ്റ് എടുക്കുന്നത്..തള്ളുകാരോടൊപ്പം ഞാൻ ഇല്ലെന്ന് സുരേഷ്‌ഗോപി എംപി…
വിഴിഞ്ഞം തുറമുഖ പദ്ധതി മുടക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ ക്രെഡിറ്റ് എടുക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരാണ് പദ്ധതി കൊണ്ടുവന്നതെന്ന് നെഞ്ചിൽ കൈവച്ച് പറയണം. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട തള്ളുകാരോടൊപ്പം ഞാൻ ഇല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. 97 മുതൽ സമരം ചെയ്തവരാണ് വിഴിഞ്ഞതിനായി പ്രവർത്തിച്ചത്. ഇപ്പോൾ ക്രെഡിറ്റ് എടുക്കുന്ന മഹാന്മാർ നെഞ്ചത്ത് കൈവച്ച് പറയണം ഇത് ആരുടെ പദ്ധതി എന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.