വിഴിഞ്ഞം തുറമുഖവും കപ്പലും കാണാനെത്തി..കടലിൽ വീണ യുവാവിനെ കാണാതായി….

വിഴിഞ്ഞം തുറമുഖവും കപ്പലും കാണാൻ എത്തിയ യുവാവിനെ കടലിൽ കാണാതായി.പുളിങ്കുടി ആഴിമല അജീഷ് ഭവനിൽ അനിൽ – ബീന ദമ്പതികളുടെ മകൻ അജീഷ് (26) നെയാണ് കാണാതായത്.ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. ആവണങ്ങപ്പാറയിലെ കടൽ തീരത്തായിരുന്നു സംഭവം. അജീഷും ഭാര്യയും രണ്ടു മക്കളും കാഞ്ഞിരംകുളം സ്വദേശിയായ സുഹൃത്തും കുടുംബവും ഉൾപ്പെടെയാണ് കപ്പൽ കാണാനെത്തിയത്.അജീഷ് കടലിനോട് ചേർന്ന പാറയിൽ കയറി നിൽക്കുമ്പോൾ ശക്തമായ തിരയിൽപ്പെട്ട് കടലിൽ വീഴുകയായിരുന്നു.

അജീഷിനെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവർ വിഴിഞ്ഞം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിഴിഞ്ഞം പൊലീസും കോസ്റ്റല്‍ പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. വിഴിഞ്ഞം പൊലീസ് സംഭവത്തില്‍ കേസെടുത്തു

Related Articles

Back to top button