വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ജൂണ്‍ മാസം ആരംഭിക്കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍……..

തിരുവനന്തപുരം: സംസ്ഥാന വികസനത്തിന്റെ നാഴികക്കല്ലാവുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ജൂണ്‍ മാസം ആരംഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. പുലിമുട്ട് നിര്‍മ്മാണം ഈ മാസത്തില്‍ പൂര്‍ത്തീകരിക്കും എന്നാണ് പറഞ്ഞിരുന്നതെങ്കിലും കഴിഞ്ഞ മാസം അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.തുറമുഖത്തേക്കുള്ള ക്രെയിനുകള്‍ വഹിച്ചു കൊണ്ടുള്ള കപ്പല്‍ ഈ മാസം എത്തിച്ചേരും. വരുന്ന ക്രെയിനുകള്‍ കൂടി സജ്ജീകരിച്ചാല്‍ ജൂണില്‍ ട്രയല്‍ റണ്‍ ആരംഭിക്കാന്‍ സാധിക്കും. കഴിഞ്ഞ ദിവസം വിഴിഞ്ഞം തുറമുഖം പദ്ധതിയുമായി ബന്ധപ്പെട്ട അവലോകന യോഗം ചേര്‍ന്നിരുന്നു.’ ത്വരിത ഗതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ് ഐ എ എസ്, വിഴിഞ്ഞം തുറമുഖം എം ഡി ദിവ്യ എസ് അയ്യര്‍ ഐ എ എസ്, അദാനി പോര്‍ട്ട് പ്രതിനിധികള്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button