വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 18 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍…
തിരുവല്ല: വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 18 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഡ്രൈഡേ ദിനത്തില്‍ നിരണം സ്വദേശിയായ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. നിരണം കാട്ടുനിലം മാന്ത്രയില്‍ വീട്ടില്‍ എം.കെ. ബൈജു (42) ആണ് പിടിയിലായത്. 36 കുപ്പികളായി വീട്ടിനുള്ളിലെ കിടപ്പുമുറിയിലെ കട്ടിലനടിയില്‍ ചാക്ക് കെട്ടില്‍ ഒളിപ്പിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മദ്യം പിടികൂടിയത്.