വില്പനയ്ക്ക് എത്തിച്ച നാടൻ തത്ത കുഞ്ഞുങ്ങളെ കണ്ടെടുത്തു…

കോട്ടയം: കടയിൽ വിൽപനയ്‌ക്കെത്തിച്ച നാടൻ തത്ത കുഞ്ഞുങ്ങളെ വനംവകുപ്പ് കണ്ടെടുത്തു. നാഗമ്പലത്താണ് സംഭവം. കോട്ടയം ഡിഎഫ്ഒയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തത്തക്കുഞ്ഞുങ്ങളെ കണ്ടെടുത്തത്. രണ്ടാഴ്ച പ്രായമുള്ള 11 തത്ത കുഞ്ഞുങ്ങളെയാണ് വനംവകുപ്പിന് കടയിൽ നിന്നും ലഭിച്ചത്.നാടൻ തത്തകളെ വിൽക്കുന്നതും വളർത്തുന്നതും കുറ്റകരമാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. നിലവിൽ കോട്ടയം പാറമ്പുഴയിലെ വനംവകുപ്പ് ഓഫീസിലെ ജീവനക്കാരുടെ സംരക്ഷണത്തിലാണ് തത്തകൾ. പറക്കാനാകുന്നതുവരെ ഇവയെ സംരക്ഷിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Back to top button