വിലങ്ങാട് ഉരുള്‍പൊട്ടല്‍…10,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍…

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് 10,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്ന നാല് വാര്‍ഡുകളിലുള്ളവര്‍ക്കാണ് 10,000 രൂപ വിതം നല്‍കുക. തൊഴിലാശ്വാസ സഹായമായി 3,000 രൂപ വീതം കുടുംബത്തിലെ ഒരാള്‍ക്കും ലഭിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

താത്കാലിക പുനരധിവാസം എന്ന നിലയില്‍ മാറി താമസിക്കുന്നവര്‍ക്ക് വാടക വീട്ടില്‍ താമസിക്കുവാന്‍ 6000 രൂപ നല്‍കും. ദുരന്ത ബാധിത വാര്‍ഡുകളിലെ എല്ലാവര്‍ക്കും സൗജന്യ റേഷന്‍ ഉറപ്പു വരുത്താനും തീരുമാനിച്ചു. വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരേയും സര്‍ക്കാര്‍ ചേര്‍ത്തു പിടിക്കുമെന്ന് മന്ത്രി കെ രാജന്‍ പ്രതികരിച്ചു.

Related Articles

Back to top button