വിലകൂടിയ ഫോൺ വാങ്ങാൻ… 13കാരൻ മോഷ്ട്ടിച്ചത് പത്തുലക്ഷം രൂപയുടെ സ്വര്‍ണം…
സൂറത്തിലെ ഫ്‌ളാറ്റില്‍നിന്ന് പത്തുലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച കേസിൽ 13 വയസ്സുകാരൻ പിടിയിൽ. സൂറത്തിലെ പിപ്ലോഡിലെ ആഡംബര ഫ്‌ളാറ്റിലാണ് 13കാരന്‍ ‘അതിസാഹസികമായ’ രീതിയില്‍ കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ 13 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏപ്രില്‍ 26-നാണ് പിപ്ലോഡിലെ ആഡംബര ഫ്‌ളാറ്റില്‍ മോഷണം നടന്നത്. മറ്റൊരു ഫ്‌ളാറ്റില്‍ ബന്ധുവിനൊപ്പം താമസിക്കാനെത്തിയ 13കാരന്‍ പ്രിയങ്ക കോത്താരിയുടെ ഫ്‌ളാറ്റില്‍ കയറി പണവും സ്വര്‍ണവും മോഷ്ടിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഒരു കുട്ടിയാണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് പൊലിസ് കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് മോഷണത്തിനത്തിന്റെ ചുരളഴിഞ്ഞത്. ‘സി.ഐ.ഡി’ എന്ന ടി വി സീരിയലില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ മോഷണം നടത്തിയതെന്നായിരുന്നു 13-കാരന്റെ മൊഴി. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനായാണ് കവര്‍ച്ച ആസൂത്രണംചെയ്തതെന്നും ബാലന്‍ പൊലീസിനോട് സമ്മതിച്ചു.കെട്ടിടത്തിലെ മൂന്നാംനിലയില്‍ നിന്ന് പൈപ്പ് വഴി ഊര്‍ന്നിറങ്ങിയാണ് കുട്ടി മോഷണം നടത്തിയത്. ബന്ധുവിന്റെ ഫ്‌ളാറ്റിലെ ശുചിമുറിയുടെ വെന്റിലേഷന്‍ കുട്ടി ഇളക്കിമാറ്റിയിരുന്നു തുടർന്ന് കെട്ടിടത്തിലെ പൈപ്പിലൂടെ ഊര്‍ന്നിറങ്ങുകയും ഒന്നാംനിലയിലെ ഫ്‌ളാറ്റിന്റെ ശുചിമുറിയ്ക്ക് സമീപമെത്തുകയുംചെയ്തു. പിന്നാലെ ശുചിമുറിയുടെ വെന്റിലേഷൻ ഇളക്കിമാറ്റി അകത്തുകയറിയെന്നാണ് പൊലീസ് നിഗമനം