വിരമിക്കുന്ന ജീവനക്കാർക്ക് നൽകാനായി ശേഖരിച്ച 80 ലക്ഷത്തിന്റെ സ്വർണനാണയങ്ങൾ മോഷണം പോയി….

സ്ഥാപനത്തിൽ നിന്ന് വിരമിച്ച് പോകുന്നവർക്ക് സമ്മാനിക്കാനായി ശേഖരിച്ച സ്വർണനാണയങ്ങൾ മോഷണം പോയി. 80 ലക്ഷം രൂപ വിലവരുന്ന സ്വർണനാണയങ്ങളാണ് മഹാരാഷ്ട്രയിലെ പവായിലുള്ള ഷിപ്പിംഗ് കംപനിയിൽ നിന്ന് നഷ്ടമായത്. നോർത്തേൺ മറൈൻ മാനേജ്മെന്റ് ഇന്ത്യ എന്ന ഷിപ്പിംഗ് സ്ഥാപനം വിരമിക്കുന്ന ജീവനക്കാർക്ക് സമ്മാനം നൽകാനായി ശേഖരിച്ച 285 സ്വർണനാണയങ്ങളാണ് കാണാതായത്. പവായിലെ ഹിരാനന്ദാനിയിലുള്ള സ്ഥാപനമാണ് ഓഗസ്റ്റ് 9ന് സ്വർണനാണയങ്ങൾ കാണാതായതായി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Related Articles

Back to top button