വിരമിക്കല്‍ പ്രഖ്യാപിച്ച് ഇതിഹാസ താരം റാഫേല്‍ നദാല്‍…

ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ വിരമിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് 38കാരന്‍ വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പ് അവസാന മത്സരമായിരിക്കുമെന്നും അറിയിച്ചു.22 ഗ്രാന്‍ഡ് സ്ലാമും ഒളിമ്പിക്‌സ് സ്വര്‍ണവും ഉള്‍പ്പടെ സ്വന്തമാക്കിയ നദാല്‍ ടെന്നിസ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ്.

വിരമിക്കല്‍ അറിയിച്ചുകൊണ്ട് റഫേല്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിക്കുന്നുവെന്നും കഴിഞ്ഞ കുറച്ച് കാലങ്ങളായി, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വര്‍ഷം ബുദ്ധിമുട്ടിയാണ് കളിച്ചതെന്നും താരം വീഡിയോയില്‍ വ്യക്തമാക്കുന്നു. വിരമിക്കാനുള്ള തീരുമാനം കടുപ്പമുള്ളതാണെന്നും എന്നാല്‍ ജീവിതത്തില്‍ എല്ലാ തുടക്കങ്ങള്‍ക്കും ഒരു അവസാനം ഉണ്ടെല്ലോ എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button