വിമാനപകടം..മലാവി വൈസ് പ്രസിഡൻ്റ് ഉൾപ്പടെ 10 പേർക്ക് ദാരുണാന്ത്യം…
ആഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡൻ്റ് സോലോസ് ചിലിമി ഉൾപ്പടെ 10 പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.വൈസ് പ്രസിഡന്‍റ് സൗലോസ് ക്ലോസ് ചിലിമയും സഹയാത്രികരായ ഒമ്പത് പേരും മരിച്ചതായി മലാവി പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു.മരിച്ചവരിൽ സോളോസിന്റെ ഭാര്യ മേരിയും രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിന്റെ നേതാക്കളും ഉൾപ്പെടുന്നു.
പ്രാദേശിക സമയം രാവിലെ 9:00 ന് ടേക്ക് ഓഫ് ചെയ്ത വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. തകർന്നുവീണ വിമാനം വനത്തിൽ കണ്ടെത്തിയതായും പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.