വിമാനത്തിൽ സീറ്റ് ബെല്‍റ്റ് ഇടാന്‍ ഉപദേശിച്ച സഹയാത്രികൻ്റെ മൂക്കിനിടിച്ച് യുവാവ്….
കൊച്ചി: വിമാനം ലാന്‍ഡ് ചെയ്യവെ സീറ്റ് ബെല്‍റ്റ് ഇടാന്‍ നിര്‍ദേശിച്ചയാളുടെ മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ച് സഹയാത്രികന്‍. നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം. ഇടുക്കി സ്വദേശി അനില്‍ തോമസാണ് സഹയാത്രികനായ കോട്ടയം സ്വദേശി വിമലിനെ ആക്രമിച്ചത്.
ലാന്‍ഡിങ് അനൗണ്‍സ്‌മെന്റിന് പിന്നാലെ വിശാല്‍ അനില്‍ തോമസിനോട് സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അനില്‍ ഇത് അനുസരിച്ചില്ല. പുറത്ത് ശക്തമായ മഴയുണ്ടെന്നും സീറ്റ് ബെല്‍റ്റ് ഇടുന്നതാണ് സുരക്ഷിതമെന്നും വീണ്ടും പറഞ്ഞു. ഇതോടെയാണ് പ്രകോപിതനായ അനില്‍ വിശാലിന്റെ മൂക്കിന് ഇടിച്ചത്. വിശാലിന് സാരമായി പരിക്കേറ്റു. ഇതുകണ്ട കാബിന്‍ ജീവനക്കാര്‍ ഇടപെട്ടു.



