വിമാനത്തിൽ സഹയാത്രികയ്ക്കുനേരെ ലൈംഗികാതിക്രമം..അറസ്റ്റ്…
ഇന്‍ഡിഗോ വിമാനത്തിൽ സഹയാത്രികയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ 43 കാരന്‍ അറസ്റ്റിൽ.മുന്നിലെ സീറ്റിലിരുന്ന സ്ത്രീയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചതിനാണ് സെയില്‍സ് എക്‌സിക്യൂട്ടീവായ രാജേഷ് ശര്‍മ എന്നയാളെ അറസ്റ്റ് ചെയ്തത്.ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.രാജസ്ഥാൻ സ്വദേശിയായ ഇയാൾ വർഷങ്ങളായി ചെന്നൈയിലാണ് താമസം.ഭാരതീയ ന്യായ സംഹിത വകുപ്പ് 75 പ്രകാരമാണ് അറസ്റ്റ്.
ചെന്നൈയില്‍ വിമാനം ഇറങ്ങിയതിനു പിന്നാലെ യുവതി പൊലീസ് സ്റ്റേഷനിലെത്തി രാജേഷ് ശർമയ്‌ക്കെതിരെ പരാതി നൽകുകയായിരുന്നു.‘ജനലിനരികെയുള്ള സീറ്റില്‍ ഇരിക്കുകയായിരുന്നു. യാത്രയ്ക്കിടയില്‍ ഉറങ്ങിപ്പോയി.ഈ സമയം പുറകിലിരുന്ന പ്രതി മോശമായി സ്പര്‍ശിക്കുകയായിരുന്നു’’– എന്നാണ് യുവതിയുടെ പരാതി.