വിമാനത്തിൻ്റെ എന്‍ജിനില്‍ തീ…യാത്രക്കാര്‍ക്ക് പകരം സംവിധാനം ഏർപ്പെടുത്തി…

എഞ്ചിനില്‍ തീ കണ്ടതിനെ തുടര്‍ന്ന് തിരിച്ചിറക്കിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് നാട്ടിലെത്താന്‍ പകരം സംവിധാനം ഒരുക്കി. കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമായിരുന്നു തിരിച്ചിറക്കിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.പറന്നുയര്‍ന്ന ഉടനെയാണ് വിമാനത്തിന്റെ വലത് ഭാഗത്തെ എഞ്ചിനുകളില്‍ ഒന്നില്‍ അഗ്നിബാധ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കി. യാത്രക്കാരെയെല്ലാം ഉടന്‍തന്നെ വിമാനത്തില്‍ നിന്നിറക്കുകയും ചെയ്തു. 179 യാത്രക്കാരും ആറ് ക്രൂ ആംഗങ്ങളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

യാത്രക്കാരെ പിന്നീട് ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ചിലരെ മാത്രമാണ് ഹോട്ടലുകളിലേക്ക് മാറ്റിയതെന്ന് ആരോപണമുണ്ട്. യാത്രക്കാരില്‍ ചിലര്‍ വിമാനത്താവളത്തില്‍ തന്നെ തുടരുകയായിരുന്നു. യാത്രക്കാരെ നാട്ടിലെത്തിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു . യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കി.

Related Articles

Back to top button