വിമാനത്തിന് ബോംബ് ഭീഷണി..വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു…
ബോംബ് ഭീഷണിയെത്തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി.172 യാത്രക്കാരുമായി ചെന്നൈയിൽ നിന്നും മുംബൈയിലെത്തിയ വിമാനത്തിലാണ് ബോംബ് ഭീഷണി ഉയർന്നത്.യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയെന്ന് വിമാനക്കമ്പനി അറിയിച്ചു.. വിമാനത്തിൽ പരിശോധന തുടരുകയാണ്. കഴിഞ്ഞ മെയ് 28 നും സമാനമായ രീതിയിൽ വാരണാസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായിരുന്നു.