വിമാനത്തിന് ബോംബ് ഭീഷണി..13കാരൻ കസ്റ്റഡിയിൽ…

വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഇ–മെയിൽ സന്ദേശമയച്ച പതിമൂന്നുകാരൻ കസ്റ്റഡിയിൽ.ഡൽഹിയിൽനിന്ന് ടൊറന്റോയിലേക്ക് പോകുന്ന എയർ കാനഡ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ജൂൺ 4ന് ആണ് ലഭിച്ചത്.തുടർന്ന് വിമാനം 12 മണിക്കൂർ വൈകിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ കുട്ടിയാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്തി. ഇ–മെയിൽ അയച്ചത് തമാശയ്ക്കാണെന്നും .തന്നെ കണ്ടുപിടിക്കാൻ ഉദ്യോഗസ്ഥർക്കാകുമോയെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യമെന്നും കുട്ടി പോലീസിനോട് പറഞ്ഞു.കുട്ടി സന്ദേശം അയച്ച ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കൗൺസിലിങ്ങിന് വിധേയനാക്കിയെന്നും അധികൃതർ അറിയിച്ചു .

Related Articles

Back to top button