വിമാനത്തിന് ബോംബ് ഭീഷണി..യാത്രക്കാരെ ഒഴിപ്പിച്ചു…
വിമാനത്തിന് ബോംബ് ഭീഷണി. ഡൽഹിയിൽ നിന്ന് വാരണാസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണി. തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചതായി റിപ്പോർട്ട്. വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ഏവിയേഷന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വരികയുമാണ്.
രാവിലെ 5 മണിയോടടുത്താണ് ബോംബ് ഭീഷണി സന്ദേശം എത്തുന്നത്. പിന്നാലെ മുഴുവന്‍ യാത്രക്കാരെയും മാറ്റി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.വ്യോമയാന സുരക്ഷയും ബോംബ് നിർവീര്യമാക്കുന്ന സംഘവും നിലവിൽ സ്ഥലത്തുണ്ടെന്ന് ഡൽഹി വിമാനത്താവള ഉദ്യോഗസ്ഥൻ അറിയിച്ചു.