വിമാനത്തിനുള്ളില്‍ നായ വിസർജിച്ചു..ഫ്‌ളൈറ്റ് വഴിതിരിച്ചുവിട്ടു…
യുണൈറ്റഡ് എയര്‍ലൈന്‍ വിമാനത്തിനുള്ളില്‍ നായ വിസര്‍ജിച്ചത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. ഒടുവില്‍ ഫ്‌ളൈറ്റ് വഴിതിരിച്ചുവിടേണ്ടി വന്നെന്ന് എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി .വിമാനത്തിലെ ഫസ്റ്റ് ക്ലാസ് വിഭാഗത്തിലാണ് നായ വിസര്‍ജിച്ചത്.
ഹൂസ്റ്റണില്‍ നിന്ന് സിയാറ്റിലിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം നടന്നത് .തുടര്‍ന്ന് വിമാനം ഡല്ലാസിലിറക്കി. 2 മണിക്കൂര്‍ എടുത്താണ് വിമാനത്തിനുള്ളിലെ മാലിന്യം ജീവനക്കാര്‍ വൃത്തിയാക്കിയത്. ഇതേസമയം വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നവര്‍ അവയെ കാരിയറില്‍ തന്നെ സംരക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്ന് യുണൈറ്റഡ് എയര്‍ലൈന് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കുറിച്ചു.