വിമാനത്താവളത്തിലും ആശുപത്രികളിലും ബോംബ് ഭീഷണി..ജാഗ്രത….

ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതോടെ ആശുപത്രികളിലും വിമാനത്താവളത്തിലും സുരക്ഷ കർശനമാക്കി . ഡൽഹിയിലെ ബുരാഡി സർക്കാർ ആശുപത്രി, ​സഞ്ജയ് ​ഗാന്ധി ആശുപത്രി എന്നിവിടങ്ങളിലും ഇന്ദിരാ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് ബോംബ് ഭീഷണി.

ദിവസങ്ങൾക്ക് മുമ്പ് ഡൽഹി സ്കൂളുകളിൽ ബോംബ് ഭീഷണിയുയ‍ർന്നിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഭീഷണി സന്ദേശം എത്തിയിരിക്കുന്നത് .

Related Articles

Back to top button