വിമാനം ഇതുവരെ പുറപ്പെട്ടില്ല…നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വലഞ്ഞ് യാത്രക്കാര്‍….

കൊച്ചി: വിമാനം വൈകിയതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വലഞ്ഞ് യാത്രക്കാർ. ഇന്നലെ രാത്രി 11.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് (sg18) ആണ് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുന്നത്. ടെക്നിക്കൽ പ്രശ്നമാണ് വിമാനം വൈകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.

‘ഏകദേശം നൂറിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിഷയത്തിൽ അധികൃതർ കൃത്യമായ പ്രതികരിക്കുന്നില്ല. കുട്ടികളും പരീക്ഷയ്ക്കായ് പോകുന്ന വിദ്യാർത്ഥികളും ഈ ഫ്ളൈറ്റിലുണ്ടായിരുന്നു. മറ്റൊരു ഫ്ളൈറ്റിൽ യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിതരാൻ ആവശ്യപ്പെട്ടെങ്കിലും അത്തരത്തിലൊരു സംവിധാനമില്ലെന്നാണ് അധികൃതർ പറഞ്ഞത്. കാൻസലേഷൻ എന്ന ഓപഷൻ മാത്രമാണ് അവർക്കുള്ളതെന്നും റീ ഫണ്ടാകാൻ ഏഴുദിവസം പിടിക്കുമെന്നാണ് അവർ പറയുന്നത്. ടെക്നിക്കൽ പ്രശ്നമാണ് വിമാനം വൈകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.

Related Articles

Back to top button