വിപുലമായ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്..ഒപ്പം രാഹുലും..
വയനാട് ഉപതെരഞ്ഞെടുപ്പിൽ വിപുലമായ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക് എത്തുന്നു. രാഹുൽ ഗാന്ധിക്കൊപ്പം ജൂലൈ രണ്ടാം വാരമാകും പ്രിയങ്ക വയനാട്ടിൽ എത്തുക.വിപുലമായ മണ്ഡല പര്യടനവും റോഡ്‌ഷോയും നടത്താനാണ് തീരുമാനം. എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കുന്ന വിധത്തിലായിരിക്കും വയനാട്ടിലെ പ്രചാരണ പരിപാടികൾ നടത്തുക.
രാഹുൽഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതോടെയാണ് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ തീരുമാനമായത്.അതേസമയം, വയനാട് മണ്ഡലം ഒഴിവാക്കി റായ്ബറേലി മണ്ഡലം നിലനിര്‍ത്തുന്നതായി അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്സഭ സ്പീക്കറുടെ ഓഫീസിന് കത്ത് നല്‍കി.